തിരക്കഥക്കും അഭിനയത്തിനും പ്രാധാന്യം നൽകുന്ന മലയാള സിനിമ ലോകത്തിന് അഭിമാനമായി നിലകൊള്ളുന്ന ചിത്രമാണ് നിവിൻ പോളി നായകനായ മൂത്തോൻ. എട്ട് രാജ്യങ്ങളിലായി എണ്ണം പറഞ്ഞ പതിനാറ് ദേശീയ അന്തര്‍ ദേശീയ ചലച്ചിത്ര മേളകളിലാണ് ചിത്രം ഭാഗമായിട്ടുള്ളത്. ‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകയും നടിയുമായ ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ സംവിധാനം. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുകാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.
മൂത്തോൻ ഭാഗമായ ദേശീയ – അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലുകൾ
- ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍
- മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ഫിലിംഫെസ്റ്റിവല്‍
- ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് കേരള
- ന്യൂയോര്‍ക് ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍
- ഗോതന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍
- ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് ലോസ് എയ്ഞ്ചല്‍സ്
- സൗത്ത് ഏഷ്യന്‍ ഫിലിംഫെസ്റ്റിവല്‍
- ഉംബ്രിയ ഫിലിംഫെസ്റ്റിവല്‍
- വള്ളഡോളിഡ് ഫിലിംഫെസ്റ്റിവല്‍
- സിനിക്വിസ്റ്റ് ഫിലിംഫെസ്റ്റിവല്‍
- പാം-സ്പ്രിംഗ് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍
- ഹവായി ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍
- മാര്‍ഡിഗ്രാസ് ഫിലിംഫെസ്റ്റിവല്‍
- ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് സൗത്ത് ഏഷ്യ
- സുണ്ഡാന്സ് ഫിലിംഫെസ്റ്റിവല്‍
- ലണ്ടണ്‍ ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍ (LIFF)