നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന് ആദ്യപകുതി പിന്നിടുമ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് ഗംഭീര അഭിപ്രായങ്ങൾ. തന്റെ ജ്യേഷ്ഠനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിൽ എത്തുന്ന അനുജന്റെ കഥയാണ് ചിത്രം പറയുന്നത്. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ നിവിന്‍ പോളി എത്തുന്നത് അക്ബര്‍ ഭായ് എന്ന റോളിലാണ്. മലയാളത്തിലും ഹിന്ദിയിലും എത്തുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ഗീതുവും ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ്. ബ്ലാക്ക് ഫ്രൈഡേ, ഗുലാല്‍, ദേവ് ഡി, ഉഡാന്‍, ഗാങ്സ് ഓഫ് വസെയ്പൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ കശ്യപ് ഒരു മലയാള സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാവുന്നത് ഇതാദ്യമായാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും കശ്യപ് പങ്കാളിയാണ്.
ലയേഴ്സ് ഡൈസിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലയേഴ്സ് ഡൈസ്. നിവിന്‍ പോളിക്ക് പുറമെ ദിലീഷ് പോത്തന്, റോഷന് മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 2017ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമ സഹോദരനെ തേടി മുംബൈ നഗരത്തിലെത്തുന്ന ലക്ഷദ്വീപുകാരനായ കുട്ടിയുടെ കഥയാണ് പറയുന്നത്.
സണ്ഡെയ്സിലുംം ടൊറന്റോ ഫിലിം ഫെസ്റ്റിലും പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ പ്രശംസ നേടി. 2016 സണ്‍ഡെയ്സ് ഫിലിം ഫെസ്റ്റില്‍ മികച്ച ചിത്രത്തിലുള്ള അവാര്‍ഡ് സ്വന്തമാക്കി. മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചിത്രവും ഈ നിവിന്‍ പോളി ത്രില്ലറായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയാണ്. ബി അജിത് കുമാര്‍ എഡിറ്റ് ചെയ്ത ചിത്രത്തിന് സംഗീതം നല്‍കിയത് സ്നേഹ ഖന്വല്കറാണ്.