നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് മൂത്തോൻ.പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാംഘട്ടം ചിത്രീകരണം ലക്ഷദ്വീപില്‍ പൂര്‍ത്തിയായി.നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ ലുക്കിന് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ലക്ഷദ്വീപുകാരനായ ആലിക്കോയയുടെ സഹോദരനെ തേടിയുള്ള യാത്രയാണ് മുത്തോന്.ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന് മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് .മികച്ച താരങ്ങളും മികച്ച ഒരു കൂട്ടം പിന്നണി പ്രനര്ത്തകരുമാണ് ചിത്രത്തിനു പിന്നിലായിട്ടുളളത്. അതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷ.യോടെയാണ് മുത്തോനെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ദിലീഷ് പോത്തൻ, റോഷൻ മാത്യു, പരവ – ഗോവിന്ദ് വി പായി, അമാൽ ഷായുടെ രണ്ട് ആൺകുട്ടികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മൂത്തോനുമായി ബന്ധപ്പെട്ട ചില ടെക്നീഷ്യന്മാരുണ്ട്. ഗീതു മോഹൻദാസ് ഭർത്താവിന്റെയും സിനിമാ ഛായാഗ്രാഹകന്റെയും സംവിധായകനായ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്നു. ഗീതുമോഹൻദാസുമായി സഹകരിച്ചാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മലയാളത്തിൽ എത്തുന്നത്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് മേനോൻ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നു.