നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോന്റെ ചിത്രീകരണം പൂർത്തിയായി. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുക്കാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. നിവിനെ കുറിച്ച് സംവിധായക ഗീതു മോഹൻദാസിന്റെ വാക്കുകൾ..
“നിവിനല്ലായിരുന്നെങ്കിൽ മൂത്തോൻ എന്നൊരു പ്രോജക്ട് ഇതുപോലെ ആകുമായിരുന്നില്ല, സഖാവിന് സല്യൂട്ട്. മൂത്തചേട്ടനെ ലക്ഷദ്വീപിൽ മൂത്തോൻ എന്നാണ് വിളിക്കുന്നത്. മൂത്തവൻ എന്നാണ് അർഥം. മൂത്തോന് മലയാള ചിത്രമായിട്ടാണ് ചിത്രീകരിക്കുക. ലൊക്കേഷനിൽ ബോംബെയും ഉൾപ്പെട്ടിരിക്കുന്നതിനാൽ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. ആ കഥാപാത്രത്തിന് യോജിച്ച ആൾ എന്ന രീതിയിലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിൻ. എനിക്കും ക്ലീഷേ കാസ്റ്റിങ്ങ് ആകരുതെ വിചാരമുണ്ടായിരുന്നു. കഥ നിവിനും ഇഷ്ടമായി.”