മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.
ചിത്രത്തിന് വേണ്ടി നൂറിലധികം ഫാൻസ് ഷോകൾ ഇതിനോടകം ആരാധകർ ചാർട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഇത് ആറാം തവണയാണ് ഒരു മോഹൻലാൽ ചിത്രത്തിന് നൂറിലധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്യുന്നത്.അധികം ഹൈപ്പ് ഇല്ലാത്ത ചിത്രമായിട്ട് കൂടിയും ഇത്രയും ഫാൻസ് ഷോകൾ ചാർട്ട് ചെയ്യുന്നത് മോഹൻലാൽ എന്ന താരത്തിന്റെ ബോക്സ് ഓഫീസ് പവർ ആണ് വ്യക്തമാക്കുന്നത്.
നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.