അമ്പതിലേറെ സ്പെഷ്യൽ ഷോകൾ ! ചരിത്രം കുറിച്ച് അഞ്ചാം പാതിരാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്
മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ഇന്നലെ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു പേരുടെയും കരിയർ ബെസ്റ്റ് ചിത്രമിതാണ് എന്നാണ് പുറത്തു വരുന്ന അഭിപ്രായം. ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ. രണ്ടാം ദിനമായ ഇന്നും ചിത്രത്തിന് വലിയ ബുക്കിംഗ് തന്നെയാണ് കേരളത്തിൽ ഉടനീളം ലഭിക്കുന്നത്.വരാപ്പുഴ എം സിനിമാസ് തുടങ്ങി ചില കേന്ദ്രങ്ങളിൽ രാവിലെ സ്പെഷ്യൽ മോർണിംഗ് ഷോ വരെ ചിത്രത്തിന് സംഘടിപ്പിക്കുകയുണ്ടായി.
വലിയ രീതിയിൽ ബുക്കിങ് തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ഉടനീളം രാത്രി വൈകിയും നിരവധി സ്പെഷ്യൽ ഷോകളാണ് ചാർട്ട് ചെയ്യുന്നത്.ഇപ്പോൾ തന്നെ അമ്പതിലേറെ സ്പെഷ്യൽ ഷോകൾ ചാർട്ട് ചെയ്ത് കഴിഞ്ഞു.വരുന്ന മണിക്കൂറുകളിൽ ഇത് കൂടും എന്ന് ഉറപ്പാണ്.
#AnjaamPathira Blockbuster Start @ Kerala Boxoffice Today 🔥
More Than 50 Extra Shows Allready Added 🙏 pic.twitter.com/04hjn7NwUk
— Forum Reelz (@Forum_Reelz) January 11, 2020
പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.