നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ പേജിൽ നടി മൗനി റായിയുടെ ചിത്രങ്ങൾ, ശനിയാഴ്ചത്തെ താപനില ഉയരുന്നു, നടി മൗനി റായിയുടെ ആകർഷകമായ പുത്തൻ ചിത്രങ്ങൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പേജിൽ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ബ്യൂട്ടിഫുൾ ദിവ, ഹോട്ട് ഗേൾ, തുടങ്ങിയ ഹാഷ് ടാഗോടു കൂടി നടിയുടെ ചിത്രങ്ങൾ എത്തിയതിനു പിന്നാലെ ഇതിനു വിശദീകരണവും എത്തി, ഇതൊരു ഹ്യൂമൻ എറർ ആണെന്നാണ് എൻ.എസ്.ഇ യുടെ വിശദീകരണം.
ഇതൊരു ഹ്യൂമൻ എറർ ആണ്, അല്ലാതെ എൻ.എസ.ഇ യുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ല, ഫോളോവെഴ്സിന് ഉണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നു എന്നാണ് അവർ ട്വീറ്റ് ചെയ്തത്. എന്നാൽ താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെ താരത്തിന്റെ പേരിൽ നിരവധി ട്രോളുകൾ ആണ് പുറത്ത് വരുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ പിടിച്ചുകുലുക്കിയ ചിത്രങ്ങൾ എന്ന് പറഞ്ഞാണ് ട്രോളുകൾ പ്രചരിക്കുന്നത്.