മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ മലയാളിയായ വിഷ്ണു രാജ് മേനോൻ തന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം മലയാള സിനിമയിലൂടെയാണ് എന്ന് അറിയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് എൻജിനീയർ കൂടിയായ വിഷ്ണു രാജ് ആദ്യം അഭിനയിക്കുക. ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തേയാണ് അവതരിപ്പിക്കുക. മലയാളിയായ താൻ മലയാള സിനിമയേ ഏറെ സ്നേഹിക്കുന്നുണ്ടെന്നും അറിയിച്ചു. ഹിന്ദിയിൽ നിന്നും അനവധി അവസരങ്ങൾ വന്നു എങ്കിലും സകലകലാശാലയിലെ കഥാപാത്രം ഇഷ്ടപ്പെട്ടതിനാൽ ആദ്യ ചിത്രം മലയാളത്തിൽ എന്ന് തീരുമാനിക്കുക ആയിരുന്നുവെന്നും തന്റെ കഥാപാത്രത്തേ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും അറിയിച്ചു. അടുത്ത വർഷം വരാനിരിക്കുന്ന ഫിലിപൈൻസിലെ മനിലയിൽ വെച്ച് നടക്കുന്ന മിസ്റ്റർ വേൾഡ് പേജന്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയും കൂടിയാണ് വിഷ്ണു രാജ്. പുരുഷന്മാരുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യ മത്സരം ആണ് മിസ്റ്റർ വേൾഡ്.