മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം തങ്ങളുടെ പുതിയ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്നേഹത്താലും സന്തോഷത്താലും ഈ വീട് നിറയ്ക്കാമെന്നാണ് മൃദുല ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. യുവയുടെ സര്‍പ്രൈസ് സമ്മാനമായിരുന്നു ഈ ഫ്ലാറ്റ്. നേരത്തേ നിലവിളക്കുമായി വലതുകാലുവെച്ച് മൃദുല വീട്ടിലേക്ക് കയറുന്ന വീഡിയോയും മൃദുല പങ്കു വെച്ചിരുന്നു.
View this post on Instagram
മൃദുലയ്ക്കും യുവ കൃഷ്ണക്കും ആശംസകള്‍ നേര്‍ന്നു. ജൂലൈ 8ന് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് വളരെ ലളിതമായി നടന്ന ചടങ്ങില്‍ ഇരുവീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.