മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. യുവകൃഷ്ണയും മൃദുല വിജയും ഇന്ന് വിവാഹിതരായിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
മൃദുല വിജയ് നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സീരിയല്‍ താരം രേഖ രതീഷാണ് യുവയുടേയും മൃദുലയുടേയും വിവാഹത്തിനു പിന്നില്‍. 500 മണിക്കൂര്‍ 10ഓളം ജോലിക്കാര്‍ ചേര്‍ന്ന് മൂന്നാഴ്ച കൊണ്ട് തയ്യാറാക്കിയ വിവാഹ സാരി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോള്‍. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടിമാരില്‍ ഒരാളാണ് മൃദുല.