മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയനാകുന്നത്. യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത എറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
മൃദുലയുടെ കല്യാണപുടവയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൃദുല തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 500 മണിക്കൂര്‍, 10ഓളം ജോലിക്കാര്‍ ചേര്‍ന്ന് മൂന്നാഴ്ച കൊണ്ടാണ് വിവാഹ സാരി തയ്യാറക്കുന്നത്.
മൃദുല വിജയ് നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സീരിയല്‍ താരം രേഖ രതീഷാണ് യുവയുടേയും മൃദുലയുടേയും വിവാഹത്തിനു പിന്നില്‍. വിവാഹം ജൂലൈയില്‍ ഉണ്ടാകുമെന്ന് യുവ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു.
View this post on Instagram