കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും നായകരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന Mr & Ms റൗഡിയുടെ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് എന്റർടൈനറായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ്. സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്യുന്നു. അരുൺ വിജയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സായികുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻസൺ, ഗണപതി, എസ്ഥേർ അനിൽ, ഷഹീൻ സിദ്ധിഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.