സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരു മേക്കോവർ വീഡിയോ. വേറെ ആരുടെയുമല്ല, നടി മൃദുല മുരളിയുടെ മേക്കോവർ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ വർക് ഔട്ടിലൂടെ ശരീരം മെലിഞ്ഞതിന്റെ ആത്മവിശ്വാസം പങ്കുവെയ്ക്കുകയാണ് താരം. ക്ഷമയോടെ കൃത്യമായി വ്യയാമം ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുമെന്ന് പറയുന്നു താരം. വണ്ണമുള്ള സമയത്ത് ധരിച്ചിരിക്കുന്ന വസ്ത്രം മെലിഞ്ഞതിനു ശേഷം ഭംഗിയായി ധരിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ശിൽപ ബാല. ആർ നീന, റോസിൻ ജോളി എന്നു തുടങ്ങി നിരവധി താരങ്ങളാണ് മൃദുലയെ അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയത്.
‘നിങ്ങൾക്ക് എന്താണോ വേണ്ടത് അതിനു വേണ്ടി പ്രവർത്തിക്കുക. എനിക്ക് നല്ലതായി തോന്നിയതിനെ ചെറുതായി ഒന്ന് അഭിനന്ദിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ധരിച്ചിരുന്ന അതേ വസ്ത്രം വീണ്ടും. ക്ഷമയോടെ ഇരിക്കുക. സ്ഥിരതയുള്ള ശ്രമത്തിലൂടെ പുരോഗതി സാധ്യമാണ്.’ – തന്റെ മേക്കോവർ വീഡിയോ പങ്കുവെച്ച് കൊണ്ട് മൃദുല മുരളി ഇങ്ങനെ കുറിച്ചു.
View this post on Instagram
നടിയും മോഡലും അവതാരകയുമാണ് മൃദുല മുരളി. ടിവി ചാനലിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മൃദുല പിന്നീട് നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായി. 2003ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു.