ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ധമാക്കയിലെ മുകേഷിന്റെ പുതിയ സ്റ്റില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്. മുകേഷ് ശക്തിമാന്റെ വേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലായതോടെ മലയാളത്തിന്റെ ശക്തിമാനെ നെഞ്ചിലേറ്റിയിരിക്കുകയാണ് മലയാളികൾ ഒന്നാകെ. എഡിറ്റിംഗ് സിംഹങ്ങൾ കൺതുറന്നതോടെ മുകേഷ് മാത്രമല്ല ശക്തിമാൻ ആയിരിക്കുന്നത്. ലാലേട്ടനും മമ്മൂക്കയും ദശമൂലം ദാമുവും തിലകനുമെല്ലാം ശക്തിമാൻ ആയിട്ടുണ്ട്. അതിനിടയിൽ ചില വിരുതന്മാർ മുകേഷിനെ സ്പൈഡർമാനും ബാറ്റ്മാനും വരെയാക്കിയിട്ടുണ്ട്.
ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം ലാലും സലിംകുമാറും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.