മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട താരം മുക്ത അടുത്തിടെ ആയിരുന്നു തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വനിതാ വീടിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ താരം വീട്ടുവിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്.ഇപ്പോള്‍ തനിക്ക് രണ്ടു മക്കളാണുള്ളത് ഒന്ന് കണ്മണി ആണെങ്കില്‍ അടുത്തത്ത് തന്റെ വീടാണെന്നും മുക്ത പറയുന്നു.
ഗായികയും നാത്തൂനുമായ റിമിയുടെ ഫ്ലാറ്റായിരുന്നു ആദ്യമിത്. പിന്നീട് പ്രത്യേക കാരണങ്ങളാല്‍ റിമിയ്ക്ക് ഈ വീട്ടില്‍ താമസിക്കാന്‍ സാധിച്ചിരുന്നില്ല എന്നും പിന്നെ തങ്ങള്‍ വാങ്ങുകയായിരുന്നു എന്നും മുക്ത അഭിമുഖത്തില്‍ പറഞ്ഞു. ചെടികളെ ഏറെ ഇഷ്ടപ്പെടുന്ന മുക്ത വീട് അലങ്കരിച്ചിരിക്കുന്നത് പലതരം ചെടികള്‍ കൊണ്ട് തന്നെയാണ്. ലോക്ഡൗണ്‍ കാലത്താണ് തന്റെ പരീക്ഷണങ്ങളെല്ലാം വീടിനുള്ളില്‍ ചെയ്തതെന്നും വീടുകള്‍ വളരെ മനോഹരമായി അലങ്കരിക്കാന്‍ താല്പര്യമാണെന്നും മുക്ത പറയുന്നു ഗ്രീനും വൈറ്റും മിക്സ് ചെയ്ത് കളറുകളാണ് വീടിന് നല്‍കിയിട്ടുള്ളത്. ഏറെയും പച്ചപ്പ് നിറഞ്ഞ ഇടങ്ങളാണ് വീടിനുള്ളില്‍ ഒരുക്കിയത്.
റിമി തന്ന വീട് ആയതിനാല്‍ വളരെ സന്തോഷത്തോടെയും ഒരു കുഞ്ഞിനെ പോലെയുമാണ് താന്‍ ഈ വീട് പരിപാലിക്കുന്നതെന്നും ഇനിയും ഒരുപാട് ചെടികള്‍ ഈ വീട്ടില്‍ നട്ടുവളര്‍ത്താന്‍ ഉണ്ടെന്നും അതിനുള്ള പരീക്ഷണങ്ങളിലാണ് താനെന്നും മുക്ത പറയുന്നു. വീട് വയ്ക്കുന്ന സമയത്ത് തന്നെ ഗ്രീനറി ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അമ്മയാണ് അതിന് സഹായിച്ചതെന്നും താരം കൂട്ടിചേര്‍ത്തു.