ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ നടിയാണ് മുക്ത. താരത്തിന്റെ യഥാരാത്ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് പേര് മാറ്റഇയത്. സലീം കുമാര്‍ കേന്ദ്രകഥാാപാത്രമായി എത്തിയ അച്ഛനുറങ്ങാത്ത വീടി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ സജീവമാകുന്നത്.
നടി എന്നതില്‍ ഉപരി താരം മോഡല്‍, ക്ലാസിക്കല്‍ ഡാന്‍സര്‍, എന്നീ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തെ വിവാഹം കഴിപ്പിച്ച് അയച്ചതും മറ്റൊരു താരകുടുംബത്തേക്ക് ആയിരുന്നു. ഗായിക റിമിടോമിയുടെ സഹോദരന് റിങ്കുവാണ് താരത്തിന്റെ ഭര്‍ത്താവ്.
2015-ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തമിഴില്‍ താരത്തിന്റെ പേര് മുക്ത ഭാനു എന്നാണ്. താരം അഭിനയിച്ച ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ഭാനു. 2017ല്‍ തമിഴില്‍ പുറത്തിറങ്ങിയ പാമ്പു സട്ടൈ എന്ന ചിത്രത്തിലാണ് മുക്ത അവസാനം അഭിനയിച്ചത്. വിവാഹ ശേഷം താരം അഭിനയ ലോകത്തോട് വിട പറഞ്ഞു. പിന്നീട് സോഷ്യല്മീഡിയയൂടെയാണ് താരത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞത്.ഇപ്പോള്‍ ഫ്ളവേഴ്സ് ടി.വിയിലെ കൂടത്തായി എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു. സീരിയല്‍ രംഗത്ത് സജീവമാകുമ്പോഴാണ് ലോക്ഡൗണ്‍ വന്നത്. പിന്നീട് സീരിയലിന്റെ ഷൂട്ടിങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ താരം തന്റെ പെണ്ണ് കാണലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ‘അഞ്ച് വര്‍ഷം മുമ്പ് ഒരു ജൂലൈ 12-ന് ഉണ്ടായ ആ മധുരിക്കും ഓര്‍മ്മകള്‍.. എന്റെ പെണ്ണ് കാണല്‍..’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.