പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി.
ഇപ്പോൾ ലൂസിഫറിലെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കു വച്ചിരിക്കുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് മുരളി ഗോപി .ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രവും മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രവും കൂടിക്കാഴ്ച നടത്തുന്ന പള്ളിയുടെ ചിത്രമാണ് മുരളിഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.”സ്റ്റീഫന്റെ രഹസ്യം ഉറങ്ങുന്ന “മഴയും കാറ്റും എടുത്ത” പള്ളി. എഴുതുമ്പോൾ മനസ്സിൽ കണ്ടതെന്തോ, അത് അതുപോലെ ഒരുക്കിത്തന്ന ഒരിടം. 🙏🏽”എന്നാണ് മുരളി ഗോപി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.പൃഥ്വിരാജും ചിത്രം പങ്കു വെച്ചിട്ടുണ്ട്.