മലയാള സിനിമയുടെ വിപണിമൂല്യം വർദ്ധിപ്പിച്ച ഒരു ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ദൃശ്യം. ഏഴു വർഷത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. കൊറോണക്കാലം മൂലം ഷൂട്ടിംഗ് നീട്ടിവെച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തുണ്ടായിരുന്ന താരങ്ങൾ എല്ലാവരും തന്നെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിങ്ങനെ ചില താരങ്ങൾ രണ്ടാംഭാഗത്തിൽ പുതുമുഖങ്ങളായി എത്തുന്നു. ഇതില്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പ് മേക്കപ്പ്മാന്റെ മുന്നിലിരിക്കുന്ന തന്റെ ചിത്രം മുരളി ഗോപി ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
പിന്നാലെ ഇതേക്കുറിച്ചുള്ള ആരാധകരുടെ ചര്‍ച്ചകളും ആരംഭിച്ചു. താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് ഒരു വാക്കുപോലും മുരളി ഗോപി പറഞ്ഞിട്ടില്ല എങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത് ഒരു പോലീസ് കഥാപാത്രത്തെ ആണെന്ന് ആരാധകർ അനുമാനിച്ചു. ഇതിനായി ആരാധകരെ സഹായിച്ചത് അദ്ദേഹം ആ ചിത്രത്തിൽ ഇട്ടിരുന്ന പാന്റിന്റെ നിറമാണ്. കാക്കി നിറത്തിലുള്ള പാന്റ് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. മോഹൻലാലിന്റെ കേസ് കുത്തിപ്പൊക്കാൻ എത്തുന്ന മറ്റൊരു പോലീസുകാരൻ ആയിരിക്കും ഇദ്ദേഹം എന്നും ആളുകൾ പറയുന്നുണ്ട്. ആദ്യഭാഗത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസുകാരന്റെ അതേ സ്വഭാവം ആയിരിക്കും മുരളിഗോപിക്കും ഉണ്ടാവുക എന്ന് ആരാധകർ പറയുന്നു. കൊറോണ ടെസ്റ്റിനുശേഷം ദൃശ്യം 2വിന്റെ സെറ്റിലേക്ക് പോകുന്ന ഫോട്ടോ ആശാ ശരത്തും മീനയും ഇതിനുമുൻപ് പങ്കുവച്ചിരുന്നു.