ജനപ്രിയനായകൻ ദിലീപിന്റെ കരിയറിൽ കമ്മാരസംഭവത്തിന് ലഭിച്ചത് പോലെയുള്ള ഒരു ഹൈപ്പ് കിട്ടിയ വേറെ പടമുണ്ടാകില്ല. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പുലർത്തിപ്പോരുന്ന ഹൈപ്പിന് ഒട്ടും തന്നെ കുറവ് ഇതേവരെ ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. പിന്നീടിറങ്ങിയ പോസ്റ്ററുകളും മാസ്സ് ടീസറും കൂടിയായപ്പോൾ ഹൈപ്പ് കൂടി. ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നത് കമ്മാരസംഭവം കണ്ടാൽ രണ്ട് സിനിമ കണ്ട ഒരു ഫീൽ ഉണ്ടാകുമെന്നാണ്. “ഇത് തീർത്തും കാല്പനികമായ ഒരു സിനിമയാണ്. ഇതിൽ പീരീഡ് ഫിലിംസിന്റെ എലെമെന്റ്സ് ഉണ്ട് എന്നാൽ പീരീഡ് ഫിലിം അല്ല. എന്റർടൈൻമെന്റ് എലെമെന്റ്സ്. ഉണ്ട്. മാസ്സ് എലെമെന്റ്സ് ഉണ്ട്. എന്നാൽ ഇത് വെറും മാസ്സ് പടമല്ല. ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു കഥനരീതിയാണ് ഇതിൽ കൊണ്ടുവന്നിട്ടുള്ളത്. രണ്ടു സിനിമകൾ കണ്ടതിന് തുല്യമായ അനുഭവമായിരിക്കും കമ്മാരസംഭവത്തിന്.”
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന കമ്മാരസംഭവത്തിൽ നായികയായിയെത്തുന്നത് നമിത പ്രമോദാണ്. തമിഴ് സൂപ്പർതാരം സിദ്ധാർഥ് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. മുരളി ഗോപി, ബോബി സിംഹ, ശ്വേതാ മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായിയെത്തുന്ന കമ്മാരസംഭവം വിഷു റിലീസായി ഈ ശനിയാഴ്ച തീയറ്ററുകളിലെത്തും.