100 കോടി ഗ്രോസ്സെന്ന മാന്ത്രിക സംഖ്യ ആഗോള മാർക്കറ്റിൽ കരസ്ഥമാക്കി ലൂസിഫർ കുതിക്കുമ്പോൾ പൃഥ്വിരാജ്, ലാലേട്ടൻ എന്നിവർക്കൊപ്പം അഭിമാനത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന ആൾ തന്നെയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. വേറിട്ട തിരക്കഥകൾ ഒരുക്കിയിട്ടും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ അദ്ദേഹത്തിന് ഈ വിജയം ഒരു മധുരപ്രതികാരം കൂടിയാണ്. ലാലേട്ടനും ദിലീപിനും പൃഥ്വിരാജിനും എല്ലാം വേണ്ടി തിരക്കഥ ഒരുക്കിയ മുരളി ഗോപി ഇനി എന്നാണ് മമ്മൂക്കക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത് എന്നതാണ് ഏവരുടെയും സംശയം. അതിനുള്ള മറുപടി അദ്ദേഹം തന്നെ പറയുന്നു.
‘മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള് എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.’