പുതിയ വെബ്സീരിയസുമായി തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകൻ ഗൗതം മേനോനും നായകൻ ഇന്ദ്രജിത്ത് സുകുമാരനും.എം എക്സ് പ്ലെയറിന് വേണ്ടി ഒരുക്കുന്ന വെബ് സീരീസ് പുരോഗമിക്കുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവരം പുറത്തുവിട്ടത്.ഡബ്ബിങ് പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ എം എക്സ് പ്ലെയറിൽ സീരീസ് ലഭ്യമാകുമെന്നും പോസ്റ്റിൽ ഇന്ദ്രജിത്ത് പറയുന്നു.ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നരകാസുരൻ എന്ന ചിത്രം നിർമ്മിച്ചത് ഗൗതം മേനോനാണ് ചിത്രം ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.