ഈ തിരുവോണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമായ മൈ സാന്റയുടെ ക്ലൈമാക്സില്‍ ഞെട്ടിച്ച അഭിനയം കാഴ്ച വച്ച ബാലതാരം ദേവനന്ദയുടെ മ്യൂസിക് വീഡിയോ ‘നിറമെഴും ഓര്‍മ്മകള്‍’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നിരവധി പേരാണ് വീഡിയോ യുട്യൂബിലൂടെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മ്യൂസിക് വീഡിയോയുടെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് രാജീവ് വൈദ്യയാണ്. മനോരമ മ്യൂസിക് ആണ് ആല്‍ബം പ്രേക്ഷകര്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്.
ഈ ഓണക്കാലത്തും കേരളത്തിന്റെ ആരോഗ്യ രംഗത്ത് കരുതലോടെ പരിപാലിച്ച് കൊവിഡ് വാര്‍ഡുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ മധുപാലും ഷീലു എബ്രഹാമുമാണ് വീഡിയോയിലെ മറ്റു താരങ്ങള്‍. കഴിഞ്ഞുപോയ ഓണകാലത്തിന്റെ ഓര്‍മകളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് വീഡിയോയുടെ പ്രമേയം. കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെയും അഭിനയത്തിലൂടെയും ദേവനന്ദ വീഡിയോയിലൂടെ ആരാധകരുടെ ഹൃദയം കവരുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടന് പൃഥ്വിരാജിന്റ ശബ്ദത്തോടെ വരുന്ന മെസേജിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
നിരവധി പേരാണ് മികച്ച അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്. നിരവധി പരസ്യചിത്രങ്ങളില്‍ ദേവനന്ദ ഇതിന് മുന്‍പും ഭാഗമായിരുന്നു. ആക്ടീവയുടെ പരസ്യത്തിലും താരം അഭിനയിച്ചിരുന്നു. താരത്തിന്റ അണിയറയില്‍ ഒരുങ്ങുന്നത് സൂപ്പര്‍താരങ്ങളോടൊപ്പമുള്ള ഒരുപിടി നല്ല ചിത്രങ്ങളാണ്. രാജഗിരി പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. മൈ സാന്റ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് മുന്‍പ് താരം തൊട്ടപ്പനിലും അഭിനയിച്ചിരുന്നു. മൈ സാന്റയിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിച്ചത്. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ ചലഞ്ച് ചെയ്ത താരത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.