യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി സംവിധായൻ നാദിർഷ. സോഷ്യൽ മീഡിയയിലൂടെ നാദിർഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നാദിർഷ ആരാധകരുമായി പങ്കുവെച്ചു.
‘ഇന്ന് എനിക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് യുഎഇയുമായുള്ള എന്റെ ഹൃദയംഗമമായ ബന്ധത്തിന്റെ പരിസമാപ്തിയായി തോന്നുന്നു. ഇതിന് യുഎഇ ഗവൺമെന്റിന് ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഇതിലൂടെ എനിക്ക് വലിയ ബഹുമതിയും പദവിയും ലഭിച്ചതായി എനിക്ക് തോന്നുന്നു. ഈ ബഹുമതിക്ക് സഹായകമായതിന് ECH ചെയർമാൻ മുഹമ്മദ് ഇഖ്ബാലിനോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. യുഎഇ എനിക്ക് നൽകിയ ഈ ബഹുമതിയിൽ ഞാൻ വിനയാന്വിതനാകുന്നു’ – ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് നാദിർഷ കുറിച്ചു.
അതേസമയം, നാദിർഷയ്ക്ക് ഇരട്ടിമധുരത്തിന്റെ ദിവസമായിരുന്നു കഴിഞ്ഞദിവസം. സുഹൃത്തും നടനുമായ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ‘ദൈവം വലിയവനാണ്’ എന്ന് നാദിർഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.