നടനും സംവിധായകനും മിമിക്രി കലാകാരനും ഗായകനുമായ നാദിർഷായുടെ ആയിഷയും ഉപ്പള ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലുമായുള്ള വിവാഹസൽക്കാരം വർണാഭമാക്കി താരങ്ങൾ. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ബിജുമേനോൻ, ടോവിനോ തോമസ്, നമിത പ്രമോദ്, കാവ്യാ മാധവൻ എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു. സെലിബ്രിറ്റികൾക്ക് സ്റ്റൈലിംഗ് നടത്തിയും മറ്റും ആയിഷ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. ആഘോഷചടങ്ങുകളില്‍ കുടുംബസമേതം ദിലീപും എത്തിയിരുന്നു. ആയിഷയുടെ കളിക്കൂട്ടുകാരിയാണ് മീനാക്ഷി. നടി നമിത പ്രമോദും ആയിഷയുടെ അടുത്തസുഹൃത്താണ്.