അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന പുതിയ ചിത്രം ‘മേരാ നാം ഷാജി’യിലെ ബിജു മേനോൻ, ആസിഫ് അലി , ബൈജു എന്നിവർ നായകന്മാരായി എത്തുന്നു. മൂന്ന് ഷാജിമാരുടെ കഥ തമാശയും ആക്ഷനും സസ്പെൻസും ചേർത്തൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്ത ദിലീപാണ്. ശ്രീനിവാസൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചിക്കാരൻ ഷാജിയായി ആസിഫ് അലിയും എത്തുന്നു. നവംബർ 16ന് തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. കൊച്ചിയും കോഴിക്കോടുമാണ് മറ്റ് ലൊക്കേഷനുകൾ. ഇതിനിടയിൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ തമിഴ് പതിപ്പും നാദിർഷാ പൂർത്തിയാക്കി. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.