മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നാദിയ മൊയ്തു. 1984ൽ ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളികൾക്ക് മുന്നിലെത്തിയത്. അഭിനയ ജീവിതത്തിൽ താരം സജീവമാണെങ്കിലും മലയാള സിനിമയിൽ വളരെ കുറച്ചേ താരത്തെ കാണാറുള്ളൂ. ലോക് ഡൗൺ കാലത്ത് ആണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ടിലൂടെ പഴയകാല ഓർമ്മകൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. ിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭർത്താവ്.സനം,ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഉള്ളത് ഏറെനാൾ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.ഇപ്പോളിതാ തന്റെ ജന്മദിനം ആഘോഷമാക്കിയവർക്ക് നന്ദിപറയുകയാണ് താരം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളവർ തന്നെയാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ:
നിങ്ങളുടെ എല്ലാ ഊഷ്മളമായ ആശംസകൾക്കും നന്ദി. നിങ്ങൾ എന്റെ ജന്മദിനം കൂടുതൽ സവിശേഷമാക്കി’ എന്നാണ് പിറന്നാൾ കേക്കിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവെച്ച് താരം കുറിച്ചത്.