തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ആഡംബര ഭവനം സ്വന്തമാക്കിയെന്നും അവിടേയ്ക്ക് ശോഭിത അതിഥിയായി എത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
നടി സാമന്തയുമായുള്ള വിവാഹബന്ധം 2021 ഒക്ടോബറിലാണ് നാഗചൈതന്യ അവസാനിപ്പിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനം നേടിയത്. 2017ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം സിനിമയില്‍ അത്ര സജീവമായിരുന്നില്ല സാമന്ത. അടുത്തിടെയാണ് താരം സിനിമയില്‍ സജീവമായത്.
നടി ശോഭിത മലയാളികള്‍ക്ക് സുപരിചിതയാണ്. കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തിയത് ശോഭിതയായിരുന്നു. നിവിന്‍ പോളി നായകനായി എത്തിയ മൂത്തോനിലും ശോഭിത അഭിനയിച്ചിരുന്നു. മേജറായിരുന്നു ശോഭിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.