ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് നടന് നാഗചൈതന്യയ്ക്കെതിരെ നടപടി സ്വീകരിച്ച് ഹൈദരാബാദ് പൊലീസ്. കാറില്‍ കറുത്ത ഷീല്‍ഡ് ഉപയോഗിച്ചതിനാണ് നടനെതിരെ നടപടി. നടനില്‍ നിന്ന് 700 രൂപ പിഴയായി ഈടാക്കി. പിഴ അടച്ചതിന് പിന്നാലെ നാഗചൈതന്യയുടെ കാറിലെ കറുത്ത ഷീല്‍ഡുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.
വാഹനത്തില്‍ ടിന്റഡ് ഗ്ലാസ്, സണ്‍സ് ഫിലിം എന്നിവ ഉപയോഗിക്കുന്നതിനെതിരെ സുപ്രിംകോടതിയുടെ ഉത്തരവുണ്ട്. നേരത്തേ ഈ ഉത്തരവ് ലംഘിച്ചതിന് നടന്മാരായ ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്ജുന്, മഞ്ചു മനോജ്, നന്ദമുരി കല്യാണ്‍ റാം, ത്രിവിക്രം ശ്രീനിവാസ് എന്നിവര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് നടപടി സ്വീകരിച്ചിരുന്നു.
സംവിധായകന് വെങ്കട് പ്രഭുവിന്റെ സിനിമയിലാണ് നാഗചൈതന്യ നിലവില്‍ അഭിനയിക്കുത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരമുള്ളത്. അച്ഛന് നാഗാര്‍ജുനയുടെ ‘ബംഗാര്‍രാജുവിലാണ്’ നാഗചൈതന്യ അവസാനമായി അഭിനയിച്ചത്. ആമിര്‍ ഖാന്, കരീന കപൂര്‍ എിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നാഗചൈതന്യ. ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക.