താര കുടുംബത്തിലെ വിശേഷങ്ങൾ അറിയുക എന്നത് മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. സുകുമാരന്റെ മൂത്ത മകനായ ഇന്ദ്രജിത് സുകുമാരൻ വിവാഹം ചെയ്തത് സിനിമയിൽ നിന്നു തന്നെയായിരുന്നു. നടിയായ പൂർണിമ ഇന്ദ്രജിത്തിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയകൾ വഴി പങ്കുവയ്ക്കാറുണ്ട്. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും വിശേഷങ്ങൾക്ക് കാതോർക്കുന്നത്. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും ഉള്ളത്. മൂത്തമകളായ പ്രാർത്ഥന ഇന്ദ്രജിത്ത് വളരെ വലിയ ഒരു ഗായികയാണ്. നിരവധി ചിത്രങ്ങളിൽ താരം ഗാനം ആലപിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന ചിത്രത്തിൽ ഞാൻ ജനിച്ചെന്ന് കേട്ടൊരു പേര് എന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആയിരുന്നു.
ഇപ്പോൾ ഇളയ മകളായ നക്ഷത്രയുടെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘എന്റെ കൂടെയുള്ളപ്പോൾ നാച്ചുവിന്റെ മൂഡ് ഇങ്ങനെയാണ് എപ്പോഴും. എന്റെ വികൃതികുട്ടിക്ക് ജന്മദിനാശംസകൾ. എന്റെ കളിയാക്കലുകളും വിചിത്ര സ്വഭാവങ്ങളും സഹിക്കുന്നതിന് നന്ദി.നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമെന്ന് എനിക്ക് സത്യസന്ധമായി അറിയില്ല, നീ എല്ലായ്പ്പോഴും എന്റേതായിരിക്കും, എന്റെ നമ്പർ വൺ, വാക്കുകൾക്ക് അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. നക്ഷത്ര മോൾക്ക് അച്ഛനും അമ്മയും ജന്മദിന ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട നാചുമ്മക്ക് പിറന്നാൾ ആശംസകൾ, അച്ഛൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു..’ ഇന്ദ്രജിത്ത് കുറിച്ചു. ‘ഉപാധികളില്ലാത്ത സ്നേഹത്തിന്റെ 11 വർഷങ്ങൾ, എന്റെ കുഞ്ഞിപ്പെണ്ണിന് ജന്മദിനാശംസകൾ..’ പൂർണിമയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.