പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്താണ് വാഹന അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ നകുല്‍ നടനും റിയാലിറ്റി ഷോയിലെ മത്സാര്ത്ഥിയുമായി ആരാധകര്‍ക്ക് വളരെ പരിചിതമായ താരമാണ്.
താരത്തിന്റെ സുഹൃത്ത് ആര്‍കെ ആദിത്യ ചാവടിമുക്ക് സ്വദേശിയാണ.് ഇരുവര്‍ക്കും അപകടത്തില്‍ തലയ്ക്കാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത.് രണ്ട് കാറുകളിലായി കൊടൈക്കനാല്‍ എത്തിയതായിരുന്നു ഇരുവരും പിന്നെ സുഹൃത്തുക്കളും.
ട്രിപ്പ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത.് ഒരു കാറില്‍ നകുലും ആദിത്യയും മാത്രമായിരുന്നു ഉണ്ടായിരുന്നത.് ഇവര്‍ സഞ്ചരിച്ച കാറാണ് ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായിരിക്കുന്നത്. ഇരുവരേയും ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മധുര വേലമ്മാള്ഡ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാല്‍ ഇപ്പോള്‍ ഐ സി യുവില്‍ ചികിത്സയിലാണ്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് നകുല്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പതിനെട്ടാം പടിയില്‍ വളരെ ശ്രദ്ദിക്കപ്പെടുന്ന് ഒരു വേഷമായിരുന്നു താരം ചെയ്തത്.