മലയാളത്തിൽ ഇന്ന് ഏറെ തിരക്കേറിയ നായികമാരിൽ ഒരാളാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് നമിത ഇത്തരത്തിൽ ഒരു സ്ഥാനം നേടിയെടുത്തത്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.
ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ ഒരുക്കുന്ന പുതിയ ചിത്രമായ ‘അൽ മല്ലു’വിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി. സ്വവർഗ രതി പ്രമേയമാകുന്ന സ്ക്രിപ്റ്റുമായി ഒരു സംവിധായകൻ വന്നാൽ അത് ചെയ്യുവാൻ റെഡി ആകുമോയെന്ന ചോദ്യത്തിന് തയ്യാറാകും എന്ന് പറഞ്ഞ നമിത പക്ഷേ തനിക്ക് തന്റേതായ ചില പരിധികൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമ്പോൾ ഉണ്ടെന്നും അത് ഭേദിക്കുന്ന രീതിയിലുള്ള ചിത്രമാണെങ്കിൽ ചെയ്യില്ലെന്നും പറഞ്ഞു.