മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നാമിതാപ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് നമിത. അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നമിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രണയത്തെക്കുറിച്ചും വിവാഹത്തെപ്പറ്റിയും താരം തുറന്നുപറയുകയാണ്. അമ്മയും അച്ഛനും തന്നെ വിവാഹ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല എന്നും താരം പറയുന്നു.
ഞാൻ കേപ്പബിളാണെന്ന് തോന്നുമ്പോൾ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും അതല്ലാതെ ഭർത്താവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നാണ് അവരുടെ നിലപാട്.
26 വയസാകുമ്പോളേക്ക് മാത്രമേ എനിക്ക് ആ പക്വത ലഭിക്കൂ എന്നതാണ് എന്റെ കണക്കുകൂട്ടൽ. ജീവിതത്തിൽ കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകണം. ഡിവോഴ്സ് പോലെയുള്ള കാര്യങ്ങളിൽ എനിക്ക് ഒട്ടും താല്പര്യമില്ല. വിവാഹ ശേഷം കുടുംബം, കുഞ്ഞു എന്നിവ നോക്കാൻ പക്വത വേണം. അതില്ലാതെ ഇപ്പോൾ വിവാഹം കഴിച്ചിട്ട് കാര്യമില്ല.
എടുത്ത് ചാടി ഒന്നും ചെയ്യാൻ കഴിയില്ല. എന്നെ കണ്ടാൽ കൂളാണ് എന്നൊക്കെ തോന്നുമെങ്കിലും ടെന്ഷന്റെ കാര്യത്തിൽ ഉസ്താദാണ് പക്ഷേ എല്ലാ കാര്യത്തിലും സൊല്യൂഷനുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. ടെൻഷൻ കൂടി കഴിഞ്ഞാൽ ഉറങ്ങാൻ കൂടി കഴിയില്ല. എന്നാൽ ഇതുവരെ സംഭവിച്ച കാര്യങ്ങളിൽ എല്ലാം ഞാൻ തന്നെയാണ് സൊല്യൂഷൻ കണ്ടെത്തിയത്.