മലയാളികളുടെ ഇഷ്ട നടിയാണ് നമിതാപ്രമോദ്. താരത്തിനെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി ആണ് നമിത ചിത്രങ്ങളിൽ എത്തുന്നത്. താരത്തെ ഇങ്ങനെ അതീവ സുന്ദരി ആക്കിയത് മറ്റൊരു താരപുത്രി ആണ്. സംവിധായകനായ നാദിർഷയുടെ മകൾ ആയിഷ നാദിർഷ ആണ് ഈ ചിത്രത്തിന് പിന്നിലെ താരപുത്രി. ജീസ് ജോൺ ആണ് ഫോട്ടോഗ്രാഫർ. പരസ്യത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്. സാംസൺ ലേ മേക്കപ്പ്.
നിരവധി വ്യക്തികളാണ് ആയിഷയെയും നമിതപ്രമോദിനെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത് ചിത്രങ്ങളിൽ നമിതപ്രമോദ് അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. ജയസൂര്യയെ നായകൻ ആക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അൽമല്ലുവിൽ നായികയായെത്തുന്നത് നമിതാ പ്രമോദ് ആണ്.