തൻറെ ഉറ്റസുഹൃത്തിനെ പ്രേക്ഷകർക്കു മുമ്പിൽ പരിചയപ്പെടുത്തി നമിത പ്രമോദ്.നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. നമിതാ പ്രമോദും രണ്ട് പെൺകുട്ടികളാണ് ചിത്രത്തിലുള്ളത്.സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയിൽ കാണുന്ന ഒരാൾ.മൂന്നാമത്തെ ആളുടെ മുഖം മറച്ചിരിക്കുകയാണ്.
നടൻ ദിലീപിന്റെ മകൾ മീനാക്ഷിയാണ് ആ മൂന്നാമൻ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിഴലുകൾ… ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി.