എത്ര കിട്ടിയാലും മതിയാകാത്തവരാണ് ചില ഞരമ്പ് രോഗികൾ എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ എന്ത് വൃത്തികേട് പറഞ്ഞാലും അത് ഉടൻ പരസ്യമാകുന്ന ഈ സാഹചര്യത്തിൽ നടികളോടുള്ള ആരാധകരുടെ മോശമായ കമന്റുകളും പ്രൈവറ്റ് മെസ്സേജുകളും അവർ തന്നെ പുറത്ത് വിടുന്നത് എന്നും കാണുന്നതാണ്. എന്നിട്ടും വീണ്ടും പണി ഇരന്നു വാങ്ങുകയാണ് ചിലർ. അതിൽ ഏറ്റവും പുതിയ ഒന്നാണ് നടി നമിത പ്രമോദ് പങ്ക് വെച്ചിരിക്കുന്നത്. വാഷ് ചെയ്യാത്ത ടി ഷർട്ട് തരുമോ എന്ന് ചോദിച്ചവന് കിടിലൻ ഒരു മറുപടി കൊടുക്കുക മാത്രമല്ല അത്ത് സ്റ്റാറ്റസ് ആയിട്ട് ഇടുകയും ചെയ്തിരിക്കുകയാണ് നടി.
“ഞാൻ ഇത് തീർച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാൻ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് നൽകുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീൻ ഇന്ത്യ ചലഞ്ചിന് മുൻകൈ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.”
![Namitha Pramod's Reply to a Pervert](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Namitha-Pramods-Reply-to-a-Pervert.jpg?resize=788%2C1401&ssl=1)
View this post on Instagram
Captured the moment !!!I literally got overwhelmed with exhilaration @srindaa ♥️