താര പുത്രിയായ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ് നമിതാ പ്രമോദും താരമായ നാദിർഷയുടെ മകളും. മീനുക്കുട്ടിയുടെ കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷം ആയിരുന്നു കഴിഞ്ഞ ദിവസം. ആഘോഷങ്ങൾക്ക് ശേഷമാണ് ദിലീപ് ആദ്യമായി മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദിലീപിനെയും കാവ്യമാധവനെയും മീനാക്ഷിയെയും പല ചടങ്ങുകളിലും കാണാറുണ്ടെങ്കിലും മഹാലക്ഷ്മിയെ ഇതുവരെ കണ്ടിട്ടില്ല എന്ന ആരാധകരുടെ പരാതിയാണ് ഇതിനോടകം തീർന്നത്.
മീനാക്ഷിക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആയിഷ നാദിർഷ ഇത് മിസ്സ് ചെയ്തു എന്നാണ് നാമിതാപ്രമോദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. താൻ രണ്ടുദിവസമായി ഡിപ്രഷനിലായിരുന്നു എന്നാണ് ആയിഷ മറുപടിയായി നൽകിയിരിക്കുന്നത്. തങ്ങളുടെ അരികിലേക്ക് വേഗം കടന്നു വരൂ ആയിഷൂ എന്നും നമിത കുറച്ചിട്ടുണ്ട്. ലാല്‍ ജോസ്, സൈജു കുറുപ്പ് തുടങ്ങിയവരും ദിലീപിന്രെ മകളുടെ പിറന്നാളാഘോഷത്തിനായി എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.