മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നമിതാ പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ വഴിയാണ് നമിത അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയത്തിലേക്ക് കടന്നുവന്നത്. അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നമിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിനായി ചക്ക ഒരുക്കുന്ന നമിതയുടെ വീഡിയോയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
Namita Pramod prepares the traditional jackfruit dish “chakkappuzhukk” pic.twitter.com/Z1bkAzBieu
— Cinema Daddy (@CinemaDaddy) February 17, 2021