കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ നടിയാണ് നമിത പ്രമോദ്. എങ്കിലും ഇതുവരെ വിവാദങ്ങളിൽ ഒന്നും ഈ യുവനടി തലവെച്ചു കൊടുത്തിട്ടില്ല.അതിന് കാരണം നമിത തന്നെ പറയുന്നു.
ഇഷ്ട്ടങ്ങൾ തുറന്നു പറഞ്ഞ് നമിത പ്രമോദ്
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്നും നമിത വെളിപ്പെടുത്തി.
‘അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്മകളേയും നശിപ്പിക്കും.’- നമിത പറഞ്ഞു.