ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ മറ്റു സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും തന്റെ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് അറിയിച്ചിരിക്കുകയാണ് താരം. സാനിയ അയ്യപ്പനെ കുറിച്ചുള്ള ഒരു പോസ്റ്റിൽ മോശം രീതിയിലുള്ള കമന്റ് ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും വന്നതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം വഴി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് താരം കുറിച്ചത്.