ഒരു ചെറിയ ഇടവേളക്ക് ശേഷം നരേൻ ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. [പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നരേൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നരേൻ. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഒടിയന്റെ ഒടിവിദ്യകളെ കുറിച്ച് നരേൻ വാചാലനായത്.
“ഒരു അതിഥിവേഷത്തില്‍ അഭിനയിച്ചു പോകുമ്പോള്‍ വലിയൊരു സിനിമ ചെയ്തതായി സാധാരണ തോന്നാറില്ല. എന്നാല്‍ ഒടിയന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതിനു കാരണം ചിത്രത്തിന്റെ ഗംഭീരന്‍ തിരക്കഥയാണ്. അനായാസമായി ലാലേട്ടന് അഭിനയിച്ചു പോകുന്നത് കാണാന്‍ ഇപ്പോഴും കൗതുകമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളായ മഞ്ജുവാര്യര്‍ക്കൊപ്പം കൂടി അഭിനയിക്കുക എന്നു പറയുന്നത് എനിക്ക് ഇരട്ടി സന്തോഷമായിരുന്നു. ഓര്‍മയില്‍ സൂക്ഷിക്കാന്‍ അങ്ങനെ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോള്‍, കുറച്ചു കൂടി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി” നരേന് പറയുന്നു.
“പ്രേക്ഷകരെ തിയറ്ററിലേക്ക് ഇടിച്ചു കയറ്റുന്ന തരത്തിലുള്ള മാസ് സിനിമകള്‍ വരാറുണ്ട്. എന്നാല്‍ അതില്‍ കലാമൂല്യമുള്ള കഥയുണ്ടാകണമെന്നില്ല. എന്നാല്‍ ഒടിയന് അങ്ങനെയല്ല. നല്ല തിരക്കഥയ്ക്കുള്ളില്‍ ഒരു മാസ് സിനിമ അതാണ് ഒടിയന്. ഛായാഗ്രാഹകന്‍ ഷാജി പകര്‍ത്തിയ ദൃശ്യങ്ങള്‍ സിനിമയുടെ കരുത്താണ്. ഹരികൃഷ്ണന് സാറിന്റെ കരുത്തുറ്റ തിരക്കഥ, ഫൈറ്റ് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് അങ്ങനെ എല്ലാവരും സംവിധായകനൊപ്പം നിന്നു” നരേന് കൂട്ടിച്ചേർത്തു.