Categories: CelebritiesMalayalam

പാർവതിയെ കുറിച്ച് രചന നാരായണൻകുട്ടിയുടെ പരിഹാസ പരാമർശം പുതിയ വിവാദത്തിലേക്ക്

മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  വിവാദം കത്തി നിൽക്കുകയാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുചടങ്ങിൽ ഭാരവാഹികളായ മറ്റ് നടിമാർക്ക് വേദിയിൽ ഇരിക്കാനുള്ള അവസരം നൽകിയില്ലെന്ന പാർവ്വതിയുടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പാർവ്വതിയുടെ ഈ വിമർശനത്തിന് ശക്തമായ മറുപടി നൽകിക്കൊണ്ട് നടിമാരായ ഹണി റോസും രചന നാരായണൻകുട്ടിയും രംഗത്തെത്തിയിരുന്നു. ഏറെ ശ്രദ്ധേയമായ രചന നാരായണൻകുട്ടിയുടെ ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വീണ്ടും ചർച്ചയാവുന്നത് കമന്റുകൾക്ക് മറുപടികളാണ്. അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആരാ ഈ പാർവതി എന്ന് രചന നൽകിയ മറുപടിയാണ്.

rachana

പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത് ? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളിൽ ആർക്കോ ബോധം വന്നു എന്ന് ചുരുക്കം. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണ് ഈ കമന്റിനാണ് പരിഹാസപൂർവ്വം രചന ആരാ ഈ പാർവതിയെന്ന് ചോദിച്ചത്. അമ്മ സംഘടനയിലുള്ള കുലസ്ത്രീയുടെ ന്യായീകരണ നിലവാരമാണിതെന്നെ ഒരാളുടെ കമന്റിന് രചന നൽകിയ മറുപടി സഹോദരന് കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു എന്നായിരുന്നു. ഇത്തരത്തിൽ നിരവധി കമന്റുകൾ രചന നാരായണൻകുട്ടി മറുപടി നൽകിയിട്ടുണ്ട്. പാർവതിയോടുള്ള താരത്തിന്റെ ഈ പരിഹാസം വരും ദിവസങ്ങളിൽ വിവാദം ആകാനാണ് സാധ്യത.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago