തന്റെ പ്രിയതമയായ മഞ്ജുവിന് പിറന്നാളാശംസകൾ നേരുകയാണ് പ്രിയനടൻ നരേൻ. ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ തനിക്കൊപ്പം നിന്നത് തന്റെ ഭാര്യയാണെന്നും അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നും താരം പറയുന്നു.
നരേന്റെ കുറിപ്പ്:
‘എന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ. എന്റെ ഉയർച്ചതാഴ്ചകളിൽ കൂടെ നിന്നതിനും അത്ര മനോഹരം അല്ലാത്ത ജീവിതത്തിലൂടെ കടന്നു പോയപ്പോൾ താങ്ങായി നിന്നതിനും. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്.’
ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. 2005ല്‍ ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനെ കണ്ടുമുട്ടിയത്. അഭിമുഖത്തിന് വേണ്ടി കണ്ടുമുട്ടി എങ്കിലും പിന്നീട് അത് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം.