തട്ടീം മുട്ടീം സീരിയലിലെ കമലാസനന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നസീര്‍ സക്രാന്തി. നിരവധി ആരാധകരുള്ള സീരിയല്‍ ആണ് തട്ടീം മുട്ടീം. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കാന്‍ ഉള്ള അല്‍ കമലാസനന് യഥാര്‍ത്ഥ ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു എന്ന് മനസ്സ് തുറക്കുകയാണ്.സിനിമാ പ്രേക്ഷകരെക്കാളും മിനി സക്രീന്‍ പ്രേക്ഷകര്‍ക്കാണ് നസീറിനോട് കൂടുതല്‍ ആരാധന.
കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കുറിച്ചാണ് താരം ആരാധകരുമായി പങ്കു വയ്ക്കുന്നത്. വലിയ വീടുകളില്‍ വീട്ടുജോലി ചെയ്താണ് ഉമ്മ തങ്ങളെ വളര്‍ത്തിയിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ആരും അറിയാതെ കഴിക്കാന്‍ ഹോര്‍ലിക്സ് കൊണ്ടു വരുമായിരുന്നു. കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടി ഏത് പണിയും ചെയ്തിട്ടുണ്ട്.പക്ഷേ ഇപ്പോള്‍ ജീവിതത്തില്‍ കയ്പ്പു നിറഞ്ഞ ഓര്‍മകള്‍ ഒന്നുമില്ല.കുടുംബത്തെ നോക്കാന്‍ പല കൂലിവേലയ്ക്കും പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
താന്‍ ഇപ്പോള്‍ പൂര്‍ണ സന്തോഷവാനാണ്. എല്ലാവരേയും സന്തോഷിപ്പിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ശ്രമിക്കാറ്. പഴയകാലത്തെ പോലെ വേദനകള്‍ പടച്ചോന് തങ്ങളില്‍ നിന്ന് അകറ്റി. ഇപ്പോള്‍ കുടുംബമൊത്ത് സന്തോഷത്തോടെ ജീവിക്കുകയാണെന്ന് താരം പറഞ്ഞു.