മലയാള സിനിമയിലെ ഭാഗ്യ ജോടികളിൽ ഒന്നാണ് ഫഹദ്-നസ്രിയ താരദമ്പതികൾ. തെന്നിന്ത്യയിൽ തിളങ്ങിനിന്നിരുന്ന നസ്രിയയുടെയും മലയാള സിനിമയിലെ യുവ സൂപ്പർ താരമായ ഫഹദ് ഫാസിലിന്റെയും പ്രണയവും തുടർന്നുള്ള വിവാഹവും വളരെ പെട്ടെന്നായിരുന്നു. അവർ ഒന്നിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത് ചിത്രത്തിൽ ദമ്പതികളായി അഭിനയിച്ച ഇവർ ജീവിതത്തിലും പിന്നീട് ദമ്പതികളായി മാറുകയായിരുന്നു.
ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഫഹദും നസ്രിയയും തനിച്ച് ആയിരുന്നപ്പോൾ നസ്രിയ ഫഹദിനോട് ചോദിച്ചു. “എടോ,, തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ?? ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം !!”.ഇത്രയ്ക്ക് ഹോണസ്റ്റ് ആയിട്ടുള്ള ഒരു ചോദ്യം വേറൊരു പെൺകുട്ടിയിൽ നിന്നും താൻ കേട്ടിട്ടില്ല എന്നാണ് ഫഹദ് പറയുന്നത്. ഫഹദിന്റെ ഉമ്മക്ക് പരിചയപ്പെടുന്നതിനു മുമ്പുതന്നെ നസ്രിയയെ വളരെ ഇഷ്ടമായിരുന്നു. ഉമ്മ നോക്കുന്നതുപോലെ ഫഹദിനെ നോക്കിക്കൊള്ളാം എന്ന ഉറപ്പാണ് നസ്രിയ ഉമ്മയ്ക്ക് നൽകിയത്. നസ്രിയ ഫഹദിനെ നോക്കുന്നത് പോലെ തന്നെ ഫഹദ് നസ്രിയയെയും നോക്കുന്നുണ്ട് എന്നും തുറന്നു പറയുകയാണ് ഫഹദ് ഫാസിൽ.