തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് നവ്യാ നായർ. താരത്തിന്റെ സോഷ്യൽ മീഡിയ സ്പേസ് ഇപ്പോഴും അവരുടെ കുടുംബത്തിനു വേണ്ടിയുള്ളതാണ്. നൃത്തവും, കലയും, സിനിമയും നിറഞ്ഞ ചിത്രങ്ങൾക്കൊപ്പം പലപ്പോഴും കുടുംബവുമായുള്ള നിമിഷങ്ങളും ഇടം പിടിക്കാറുണ്ട്. ഇപ്പൊൾ വയറലാകുന്ന ഏറ്റവും പുതിയ ചിത്രം മകൻ സായ് കൃഷ്ണാക്കൊപ്പമുള്ളതാണ്. ഇത് വെറുമൊരു ചിത്രമല്ല. ചിത്രം തനിക്കു എത്രത്തോളം പ്രിയങ്കരമെന്നും നവ്യ പറയുന്നുണ്ട്.
രാവിലെ ഒരു പരിപാടിക്ക് നൃത്തം ചെയ്ത് ക്ഷീണിച്ചു വന്നതാണ് നവ്യ. തൊട്ടു പിന്നിൽ കാണുന്ന സോഫയിൽ മകൻ അമ്മയ്ക്ക് നൽകിയ സ്നേഹോപഹാരമാണുള്ളത്. രാവിലത്തെ ചടങ്ങിൽ നവ്യക്ക് സമ്മാനമായി കിട്ടിയ പൂച്ചെണ്ടിലെ പുഷ്പങ്ങൾ കൊണ്ട് മകൻ അമ്മയോടുള്ള സ്നേഹം എഴുതി ചേർക്കുകയായുരുന്നു. നൃത്തം ചെയ്ത് തളർന്ന് വന്ന എന്റെ മനം നിറഞ്ഞു’ എന്നാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.