മലയാള സിനിമയിലെ പ്രിയ നായികമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ സ്ഥാനമുള്ള നടിയാണ് നവ്യാ നായർ.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾ ഇപ്പോളും നവ്യയെ മറന്നിട്ടില്ല.പുതിയ ബെൻസ് വാങ്ങിയ സന്തോഷത്തിലാണിപ്പോൾ.മെഴ്സഡീസ് ബെൻസിന്റെ ആഡംബര സെഡാനുകളിലൊന്നായ ഇ–ക്ലാസാണ് താരം സ്വന്തമാക്കിയത്.
ഇ 200 ൽ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോൾ എൻജിനും ഇ 220 ഡിയിൽ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എൻജിനും ഇ 350 ഡിയിൽ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസൽ എൻജിനുമാണ് ഈ വാഹനം ഉപയോഗിക്കുന്നത്. ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
മുംബൈയിൽ സ്ഥിരതാമസമാക്കിയ നവ്യ ബെൻസ് സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകനും ഭർത്താവുമൊന്നിച്ച് പുതിയ കാറിന്റെ താക്കോൽ സ്വന്തമാക്കുന്ന ചിത്രവും നവ്യ പങ്കുവെച്ചിട്ടുണ്ട്.