യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആയുർവേദ ചികിത്സക്കിടയിൽ തന്റെ നക്ഷത്ര പിറന്നാൾ ആഘോഷിച്ച സന്തോഷമാണ് താരം പങ്ക് വെച്ചത്. കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിൽ ആയിരിക്കുന്നതിനിടയിലാണ് കേക്ക് മുറിച്ചും ഇലയിൽ സദ്യ കഴിച്ചും നടി പിറന്നാൾ ആഘോഷിച്ചത്. ഫോട്ടോസ് പങ്ക് വെച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ … ഇവിടുത്തെ ചിട്ടവട്ടങ്ങളിൽ , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ്. കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംഭരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ .. സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടു ..!
View this post on Instagram