ചീറിപ്പായുന്ന ഓട്ടോ.. കൂടാതെ ഓട്ടോ രണ്ടു ടയറിൽ ഇട്ടു കറക്കുന്നു. ഉള്ളിൽ പേടിച്ചരണ്ട് നവ്യ നായർ..! പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നവ്യയുടെ പുതിയ സിനിമ ‘ഒരുത്തീ’യുടെ മേക്കിംഗ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓട്ടോയുടെ അകത്ത് യാത്രക്കാരിയായി പേടിച്ച് നിലവിളിക്കുന്ന നവ്യയെ കാണാനാകും. സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളായ ജോളി സെബാസ്റ്റ്യനും അമിത് ജോളിയുമാണ് നവ്യയ്ക്കൊപ്പമുള്ളത്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറില്‍ ചിത്രീകരിച്ച രംഗമാണ് ഇതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
നവ്യ നായരുടെ തിരിച്ചുവരവ് കുറിക്കുന്ന വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ ബെന്‍സി നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.