വാഹനപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ഇന്റർനെറ്റ് എസ്യുവി ഹെക്ടർ വിപണിയിൽ എത്തിയിരിക്കുകയാണ്. മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകളുമായി എത്തിയ വാഹനം കണ്ട് മനം മയങ്ങിയവരുടെ കൂട്ടത്തിലേക്ക് നടി നവ്യ നായരും എത്തിയിരിക്കുകയാണ്. ഈ വാഹനം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹെക്ടർ ഒരു മികച്ച കാർ ആണെന്നും തന്റെ സഹോദരൻ അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകിയതാണ് ഈ വാഹനം എന്നും നടി നവ്യാ നായർ പറയുന്നു. ജൂൺ അവസാനം എംജി പുറത്തിറക്കിയ ഹെക്ടർ ഒരു മാസം കൊണ്ട് 21000 ബുക്കിംഗ് ലഭിച്ചതിനെത്തുടർന്ന് താൽക്കാലികമായി ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്.
വാഹനത്തിന്റെ വൻ ജനപ്രീതിക്ക് മുൻപിൽ കുറഞ്ഞ വിലയും പ്രീമിയം സെഗ്മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ്. മൂന്ന് എൻജിൻ സാധ്യതകളോടുകൂടി വരുന്ന ഹെക്ടറിന് പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ മുതൽ ഡീസൽ എൻജിനുള്ള മുന്തിയ വകഭേദമായ ഷാർപ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. 1.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 143 പി എസ് വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനും സാധിക്കും.
ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിൻ തന്നെയാണു ഹെക്ടറിലും ഉള്ളത്.