കഴിഞ്ഞ ദിവസമായിരുന്നു നവ്യ നായരുടെ പിറന്നാള്‍. നേരത്തെ മകനായിരുന്നു താരത്തിന് സര്‍പ്രൈസ് നല്കിയതെങ്കില് ഇത്തവണ സഹോദരനായ കണ്ണനാണ് നവ്യയെ ഞെട്ടിച്ചത്. കുടുംബസമേതമുള്ള പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആരാധകരും സുഹൃത്തുക്കളുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ഇതുവരെ ആഘോഷിച്ചതില്‍ വെച്ച് ഏറ്റവും മികച്ച പിറന്നാളാഘോഷമായിരുന്നു കഴിഞ്ഞുപോയത്. നക്ഷത്രം അനുസരിച്ചുള്ള പിറന്നാളാഘോഷവും ജനനതീയതി അനുസരിച്ചുള്ള ആഘോഷവുമായിരുന്നു ഇത്തവണ നടത്തിയതെന്ന് നവ്യ കുറിച്ചു.
സംസ്ഥാനപുരസ്കാരത്തിന്റെ ആകൃതിയിൽ ‘സ്റ്റാറിങ് നവ്യ നായർ’ എന്ന കാപ്ഷൻ എഴുതിയ മനോഹരമായ കേക്ക് ആണ് ചേച്ചിക്കായി സഹോദരന് ഒരുക്കിയത്. കൃത്യം 12 മണിക്ക് കേക്ക് കാണിച്ച് ആദ്യം നവ്യയെ ഞെട്ടിച്ചു. ദുബായിൽ നിന്നും നവ്യയോട് പറയാതെയായിരുന്നു കണ്ണൻ പിറന്നാൾ ആഘോഷത്തിനായി വീട്ടിലെത്തിയത്.